Tuesday, 14 June 2011

തേന്‍ പൊഴിയും പുലരി




ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനമായ ചിത്രം  : തേന്‍ പൊഴിയും പുലരി .  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .

ഫോട്ടോഗ്രാഫര്‍ : സി ആര്‍  ഗിരീഷ്‌ കുമാര്‍


2000 മുതല്‍ മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി  ചയ്യുന്നു.ഇപ്പോള്‍ മാതൃഭൂമി പാലക്കാട് യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍. 1996 മുതല്‍ 2000 വരെ  ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലയില്‍   അംഗമായിരുന്നു. വീട്:  തൃശ്ശൂരിലെ താണിക്കുടത്ത്  

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റ ഹൃദയസ്പര്‍ശിയായ ചിത്രത്തിനുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ് (2 തവണ) ,വനം-വന്യജീവി വകുപ്പിന്റ അവാര്‍ഡ് (2 തവണ), ഇന്ത്യന്‍ വെറ്റിറനറി  അസോസിയേഷന്‍ കേരള ഘടകം നടത്തിയ ഫാം ജേര്‍ണലിസം അവാര്‍ഡ് (2 തവണ)  തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

4 comments:

ഹരീഷ് തൊടുപുഴ said...

അവർഡിനർഹം എന്നു ജനിപ്പിക്കുന്നില്ല..:(

ബൈ ദ ബൈ..
അഭിനന്ദനങ്ങൾ..

Ranjith Chemmad / ചെമ്മാടന്‍ said...

മനോഹരം.....
അഭിനന്ദനങ്ങൾ....

Manickethaar said...

nice...

Aby Arthunkal said...

Congratulation Gireesh... Wishing you all the best.