Wednesday, 18 May 2011

Flamingo / ഫ്ലെമിങ്കോ

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

6 comments:

Appu Adyakshari said...

വളരെ നന്നായിട്ടുണ്ട്. ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധിച്ചത്. കേരളത്തിലെ പ്രഗത്ഭരായ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ കാണാൻ അവസരംകിട്ടുന്ന ഈ സംരംഭം വളരെ നല്ലത്.

അലി said...

ചിത്രങ്ങളെല്ലാം കൊള്ളാം.

(ഫോട്ടോഗ്രാഫറുടെ പടവും പേരും ചിത്രത്തിന് പുറത്ത് കൊടുക്കുന്നതാണ് ഭംഗി.)

ponmalakkaran | പൊന്മളക്കാരന്‍ said...

കണ്ണടവെച്ച ഫ്ലമിങ്കോയെ ആദ്യമായി കണ്ടേ....
കൂയ്.....................

AKPA Photography Club EKM said...

പ്രിയ സുഹൃത്തുക്കളെ ,

ഇതില്‍ പ്രസിദ്ധീകരിക്കുന്ന പല ചിത്രങ്ങളും "സ്റ്റോക്ക്‌ ഫോട്ടോ " വിഭാഗത്തില്‍ വില്‍പ്പനയ്ക്കും , വിവിധ മത്സര വിഭാഗത്തില്‍ ഉള്പ്പെട്ടിട്ടുള്ളതും ആകുന്നു. അആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പല വാട്ടര്‍ മാര്‍ക്കുകളും ഇല്ലാതാക്കാം എന്നിരിക്കെ, കോപ്പി പ്രൊട്ടക്ഷന് വേണ്ടിയാണ് ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുകളില്‍ വരുന്ന വിധം പ്രസിദ്ധീകരിക്കുന്നത്. വിവിധ ഫോട്ടോഗ്രാഫര്‍ മാര്‍ ഈ ബ്ലോഗില്‍ സഹകരിക്കുന്നതിനാല്‍ ഇത്തരത്തില്‍ തന്നെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം.

എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബിനു വേണ്ടി
സജീര്‍ ചെങ്ങമ്മനാട്

Unknown said...

Flamingo ആണ് ശരിയായ്‌ വേര്‍ഡ്‌.

AKPA Photography Club EKM said...

മനോജ്‌, താങ്ക്സ് തിരുത്തിയിട്ടുണ്ട്.